തിരുവനന്തപുരം: വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ വിഷു തുല്യത ഓര്‍മപ്പെടുത്തുന്നു.
എല്ലാവര്ക്കും വിഷു ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. വിഷുമാത്രമല്ല അംബേദ്കര്‍ ജയന്തി കൂടിയാണ് ചൊവ്വാഴ്ച. ജാതിക്കും മതത്തിനും അപ്പുറം സമഭാവനയുടെ സന്ദേശത്തിന് വേണ്ടി നിലകൊണ്ട വ്യക്തിത്വമാണ് അംബേദ്കറുടേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക