വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്ത് നടന് വിനു മോഹനും ഭാര്യ വിദ്യയും.
മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു സേവനം. തെരുവില്‍ അലഞ്ഞ ഇരുപതിലേറെ പേരെയാണ് വിനു മോഹനും കൂട്ടരും കണ്ടെത്തിയത്.
ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവും ഒരു മുറി ബീഡിയുമായി അലഞ്ഞ പ്രമോദ് എന്നയാളിന്റെ രൂപമാറ്റം കണ്ട് എല്ലാവരും അമ്ബരക്കുകയുണ്ടായി.
മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്കി. തെരുവോരം പ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്. നിരവധി പേരാണ് താരദമ്ബതിമാര്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക