ഡൽഹി : രണ്ടാംഘട്ട ലോക്ഡൗണിൽ ഏപ്രിൽ 20 മുതൽ നൽകുന്ന ഇളവുകളിൽ കൂടുതൽ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു മാത്രമേ ഇവ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ.
∙ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് കമ്പനികൾ
∙ കോ–ഒാപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ
∙ ഗ്രാമങ്ങളിലെ ജലവിതരണം, സാനിറ്റേഷൻ, വൈദ്യുതി വിതരണം, ടെലികോം, ഒപ്റ്റിക്കൽ
∙ ഫൈബർ കേബിൾ സ്ഥാപിക്കൽ തുടങ്ങിയവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ
∙ മൈനർ വന ഉൽപ്പാദന വിഭവങ്ങളുടെ ശേഖരണം, സംസ്ക്കരണം, തടി അല്ലാത്ത വനവിഭവങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ.
∙ മുള, തെങ്ങ്, അടയ്ക്ക, കൊക്കോ തോട്ടങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക