കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്നും അന്തര്‍ സംസ്ഥാന/ജില്ല യാത്രയ്ക്കുളള അനുമതി അപേക്ഷ ഇമെയില്‍ വഴി സമര്‍പ്പിക്കണം. അടുത്ത ബന്ധുവിന്റെ മരണം,അടിയന്തര ചികില്‍സ ആവശ്യമുളളവര്‍,മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് യാത്രാനുമതി ലഭിക്കുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും ഉളളടക്കം ചെയ്യണം.
അന്തര്‍ സംസ്ഥാന യാത്രയ്ക്ക് [email protected] എന്ന വിലാസത്തിലും അന്തര്‍ ജില്ലായാത്രകള്‍ക്ക് അതത് താലൂക്ക് തഹസില്‍ദാര്‍ക്കുമാണ് അപേക്ഷ നല്‍കേണ്ടത്. വൈത്തിരി താലൂക്ക് – [email protected], സുല്‍ത്താന്‍ ബത്തേരി താലൂക്ക് – [email protected] gmail.com, മാനന്തവാടി താലൂക്ക് – [email protected] എന്നീ വിലാസങ്ങളിലാണ് അപേക്ഷ അയക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക