ഡല്‍ഹി: മോദി സർക്കാർ നടപടിയിൽ നന്ദിയറിയിച്ച് വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാറിനോട് നന്ദിയറിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ സാമ്ബത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്ബനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക