ഛത്തീസ്ഗഡ്; പതിനായിരക്കണക്കണക്കിന് ഫോളോവേഴ്സുള്ള സുന്ദരിയുടെ യഥാര്‍ഥഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ, നിഷ ജിന്ഡാലെന്ന പേരിലാണ് യുവാവ് ഈ പേജ് വര്‍ഷങ്ങളായി കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍ ഏറെ നാളുകളായി സമുദായ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളുമാണ് ഈ പേജിലൂടെ പുറത്ത് വന്നിരുന്നത്, ഇത് തുടര്‍ക്കഥയായതോടെയാണ് പോലീസ് ഈ പേജിനെക്കുറിച്ച് അന്വേഷണം നടത്തുന്നതും ഒരു പുരുഷനാണ് ഈ പേജ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തിയത്.
നിഷ ജിന്‍ഡാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് കണ്ടത് രവി പൂജാറിനെയാണ്, സമുദായിക സ്പര്‍ധയുണ്ടാക്കും വിധം പോസ്റ്റുകള്‍ ചെയ്തിരുന്ന രവിയോട് ഞാന്‍ പോലീസ് കസ്റ്റഡ്യിലാണ് ഞാനാണ് നിഷ ജിന്ഡാലെന്ന് സ്വന്തം ഫോട്ടോയടക്കം പോലീസ് ഈ പേജില്‍ ഇടീക്കുകയും ചെയ്തു.
കൂടാതെ റായ്പുര്‍ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഘേലും ട്വീറ്റ് ചെയ്തിരുന്നു. ‘ഒരു തട്ടിപ്പും വെറുതെ വിടില്ല. തെറ്റിദ്ധരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാം നമുക്ക് വെളിപ്പെടുത്താമെന്നും മന്ത്രി കുറിച്ചു.
ഇത്രയും നാള് തങ്ങള്‍ ഫോളോ ചെയ്ത അതി സുന്ദരിയായ യുവതിയുടെ പിന്നിലുള്ള ആളെകണ്ട് ഫോളോവേഴ്സടക്കം ഞെട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക