വാട്ട്സ് ആപ്പില്‍ ഇപ്പോള്‍ ഒരുപാടു പുതിയ അപ്പ്ഡേഷനുകള്‍ പരിചയപ്പെടുത്തിയിരിക്കുന്നു. കൊറോണയുടെ വിശദവിവരങ്ങള്‍ ഇപ്പോള്‍ വാട്ട്സ് ആപ്പില്‍ ലഭിക്കുന്നുണ്ട്. അതില്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്ന സംവിധാനമാണ് ഗ്യാസ് ബുക്കിംഗ് സംവിധാനങ്ങള്‍.
HP ഗ്യാസ് ഉപഭോതാക്കള്‍ക്കാണ് ഈ സംവിധാനങ്ങള്‍ ലഭ്യമാകുന്നത്. അതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
ആദ്യം തന്നെ 9222201122 ഈ നമ്ബറിലേക്ക് നിങ്ങളുടെ ആവിശ്യം അറിയിക്കുക. പുതിയ ബുക്കിംഗ് മുതല്‍ നിങ്ങളുടെ മറ്റു എല്ലാതരം സഹായങ്ങള്‍ക്കും നിങ്ങള്‍ക്ക് ഈ നമ്ബറിലേക്ക് വാട്ട്സ് ആപ്പ് മെസേജുകള്‍ അയക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ സബ്സിഡി അടക്കം ഇവിടെ നിന്നും അറിയുവാന്‍ സാധിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നുമാണ് നിങ്ങള്‍ക്ക് ഇത്തരത്തില്‍ വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് സാധ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക