ഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിന്, ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു . ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. രാജ്യത്ത് കോവിഡ് വാക്സിന് കണ്ടെത്താനുള്ള ശ്രമം തുടരുന്നത് 5 സംഘങ്ങളാണ്, മനുഷ്യരില്‍ പ്രായോഗിക പരീക്ഷണത്തിനുള്ള ഘട്ടത്തിലേക്കു കടന്നതായി ഐസിഎംആര്‍ ഹെഡ് സയന്റിസ്റ്റ് രമണ്‍ ആര്. ഗംഗാഖേദ്ക്കര്‍ അറിയിച്ചു.
അതേസമയം, കോവിഡ് ഹോട്സ്പോട്ടുകളില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ നല്കിയ ദ്രുതപരിശോധനാ കിറ്റിന്റെ (റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്) ഉപയോഗം 2 ദിവസത്തേക്കു നിര്‍ത്തി.
പരിശോധനാഫലത്തില്‍ കൃത്യതയില്ലെന്നു രാജസ്ഥാന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അടിയന്തര നടപടി. അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക