തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി. കേന്ദ്ര മാര്ഗനിര്ദേശത്തിന് അനുസരിച്ചായിരിക്കും പ്രവര്‍ത്തനാനുമതി നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സിമന്റ്, മണല്‍, കല്ല് ക്ഷാമം നേരിടുന്നുണ്ട്. ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ച് നിയന്ത്രണ വിധേയമായി ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിമന്റ് കട്ടപിടിച്ചുപോകാനുള്ള സാധ്യത കണക്കിലെടുത്ത് സിമന്റ് കടകള്‍ തുറക്കാനും ആവശ്യമായ ക്രമീകരണം നടത്താനുമുള്ള അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക