ഇത് പുണ്യത്തിന്റെ നോമ്പ് കാലമാണ്. പകൽ മുഴുവൻ കുടിവെള്ളവും ഭക്ഷണമില്ലാതെ വ്രതത്തിലായിരിക്കും വിശ്വാസികൾ. വൈകുന്നേരത്തെ ബാങ്കിനു ശേഷം പ്രാർത്ഥനകൾ കഴിഞ്ഞാണ് നോമ്പ് മുറിക്കുക. നോമ്പു തുറയ്ക്ക് വിഭവ സമ്പുഷ്ടമായ ഭക്ഷണം ഒരുക്കുന്നത് പ്രധാനമാണ്. സാധാരണയായി നാലുമണി പലഹാരങ്ങളാണ് ഊണുമേശയിൽ ആദ്യം ഇടം പിടിക്കുക. മലബാറുകാരുടെ സ്വന്തം ഉന്നക്കായ് ആണ് ഇതിൽ പ്രധാനി. മലബാർ സ്പെഷ്യൽ ഉന്നക്കായ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കൂ..
ആവശ്യമുള്ള ചേരുവകള്‍
> അധികം പഴുക്കാത്ത രണ്ടു ഏത്തക്ക
> തേങ്ങാ ചിരകിയത് മുക്കാല്‍ കപ്പ്
> പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍
> ഏലക്ക പൊടി കാല് ടീസ് സ്പൂണ്‍
> കിസ്മിസും അണ്ടിപരിപ്പും
> നെയ്യ് രണ്ടു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഏത്തക്ക പുഴുങ്ങുക. അതെടുത്തു തൊലി കളഞ്ഞു അതിനുള്ളിലെ കുരു കളഞ്ഞെടുക്കുക.അതിനു ശേഷം ചപ്പാത്തി മാവു പോലെ ഉടച്ചെടുക്കുക. പാനില്‍ എണ്ണ ചൂടാക്കുക അതില്‍ അണ്ടിപരിപ്പും കിസ്മിസും ഇടുക. ശേഷം ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്തതിന് ശേഷം ഏലക്ക പൊടിയും പഞ്ചസാരയും ചേര്‍ക്കുക. നന്നായി വഴറ്റുക. ബ്രൗണ്‍ കളര്‍ ആകുന്നതിനു മുമ്പായി തീ ഓഫ് ചെയ്യുക.
പിന്നീട് ചപ്പാത്തി മാവ് പോലെ കുഴച്ചു വെച്ചിരിക്കുന്ന ഏത്തക്ക ഉണ്ടയാക്കി അത് ചെറുതായിട്ട് പരത്തുക. അതിനുള്ളില്‍ തേങ്ങ കൊണ്ടുണ്ടാക്കി വെച്ചിരിക്കുന്ന കൂട്ട് ചേര്‍ക്കുക.
ശേഷം ചിത്രത്തില്‍ കാണുന്ന പോലുള്ള ഷെയ്പ്പില്‍ ആക്കി എടുക്കുക. ഇനി പാനില്‍എണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കാം. സ്വാദിഷ്ടമായ മലബാര്‍ ഉന്നക്കായ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക