കൊറോണ വൈറസ് വലിയ പ്രതിസന്ധികൾ തീർത്ത ഫുട്ബോൾ ലോകത്ത് വരാൻ പോകുന്നത് വലിയ ട്രാൻസ്ഫറുകളെന്ന് സൂചന. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഏഴോളം താരങ്ങളെ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് സൂപ്പർതാരം ആന്റോണി ഗ്രീസ്മാനടക്കമുള്ള താരങ്ങളെയാണ് ബാഴ്സലോണ വിറ്റഴിക്കുന്നത്.
ഗ്രീസ്മാന് പുറമെ മുന്നേറ്റനിരയിൽ നിന്ന് ലൂയിസ് സുവാരസ്, ഉസ്മാൻ ഡെമ്പാലെ എന്നിവരെ ബാഴ്സലോണ ഒഴിവാക്കിയേക്കും മധ്യനിര താരങ്ങളായ ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ പ്രതിരോധതാരങ്ങളായ നെൽസൺ സെമെഡോ സെർജി റോബർട്ടോ എന്നിവരാണ് ട്രാൻസ്ഫർ ലിസ്റ്റിലുള്ളത്. ലോണാടിസ്ഥാനത്തിൽ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിൽ കളിക്കുന്ന ഫിലിപ്പെ കുട്ടീഞ്ഞോയ്ക്കും ക്ലബ്ബ് വിടേണ്ടിവരും.
വിവിധ ഇംഗ്ലീഷ് ക്ലബ്ബുകളാണ് ഈ താരങ്ങൾക്കായി രംഗത്തുള്ളത്. മുൻ ക്ലബ്ബായ ലിവർപൂളിനൊപ്പം ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി, ടോട്ടനം ഹോട്സ്പർ, എവർട്ടൻ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവർ കൂട്ടീഞ്ഞോയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി മിറർ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക