ബോളിവുഡ് നടന് ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്ത സിനിമയാണ് 2001-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദില്‍ ചാഹ്താ ഹെ’. ആമിർ ഖാൻ , സെയ്ഫ് അലി ഖാൻ , അക്ഷയ് ഖന്ന , പ്രീതി സിന്റ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. ശങ്കർ മഹാദേവൻ, എഹ്സാൻ, ലോയ് എന്നിവർ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായിരുന്നു.
ഇപ്പോഴിതാ ഈ ലോക്ക്ഡൗൺ കാലത്ത് ശങ്കർ മഹാദേവനും ബെര്കലി ഇന്ത്യന്‍ എന്‍സെംബിളും ചേര്‍ന്ന് ചിത്രത്തിലെ ‘ദിൽ ചാഹ്താ ഹെ..’ എന്ന ഗാനം വീണ്ടും പുനസൃഷ്ടിച്ചിരിക്കുകയാണ്. കൊവിഡ്-19 മൂലം ബുദ്ധിമുട്ടിലായ കലാകാരന്മാരെ സഹായിക്കാനുള്ള ഫണ്ട്ശേഖരണത്തിന്റെ ഭാഗമായിട്ടാണ് ഈ ഗാനം പുനഃസൃഷ്ടിച്ചിരിക്കുന്നത്.
ബെര്കലിയുടെ ഔദ്യോഗിക യുട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാനം തുടങ്ങുന്നതിനു മുൻപ് ആമീർ ഖാൻ കൊവിഡ് കാലത്തെ കഷ്ടപ്പാടുകളെല്ലാം ഒഴിഞ്ഞ്, നല്ല ദിവസങ്ങള്‍ പെട്ടെന്ന് തിരിച്ചുവരട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ഗാനത്തിന്റെ വീഡിയോ ആരംഭിക്കുന്നത്.
ബോളിവുഡിൽ നിന്നുള്ള ഗായകരും അഭിനേതാക്കളും വീഡിയോയിലുണ്ട്. ഫര്ഹാന് അക്തര്‍, ശങ്കര്‍ മഹാദേവന്, സലീം മര്‍ചന്റ്, ബെന്നി ദയാല്‍, നീതി മോഹന്‍, ജോനിത ഗാന്ധി, ഹരിചരണ്‍ തുടങ്ങി ഗായകരുള്‍പ്പെടെ നിരവധിപേര്‍ എന്താണ് ഹൃദയം ആഗ്രഹിക്കുന്നതെന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യില്‍ പിടിച്ചു കൊണ്ടാണ് വീഡിയോയിൽ എത്തിയിട്ടുള്ളത്. ബെര്കലി കോളേജ് ഓഫ് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ഗാനം കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക