ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3,659,271 ആയി. 256,894 അണുബാധയെതുടർന്ന് മരിച്ചതായും ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. 1,203,502 രോഗികളാണ് അമേരിക്കയിലുള്ളത്. 71,022 പേരാണ് അമേരിക്കയിൽ അണുബാധയെ തുടർന്ന് മരിച്ചത്.
യുകെയിൽ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 29,501 ആയി. കൊറോണ ഏറെ ഭീതിപടർത്തിയ ഇറ്റലിയിൽ മരണസംഖ്യ 29,315 ആയും ഉയർന്നു. സ്പെയിനിൽ 25,613 പേരും ഫ്രാൻസിൽ 25,537 പേരും ബെൽജിയത്തിൽ 8,016 പേരുമാണ് കോവിഡ് 19നെ തുടർന്ന് മരിച്ചത്.
വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ രണ്ടാമതുള്ളത് സ്പെയിനാണ്. 219,329 കേസുകളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ 213,013 കേസുകളും യുകെയിൽ 196,239 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏഷ്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറാനിൽ നിന്നാണ്. ഇറാനിൽ 99,970 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 46,711 ആണ്. 13,161 പേരുടെ രോഗം ചകിത്സിച്ചതായും 1583 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക