ഡല്‍ഹി: സാമ്പത്തിക പ്രയാസം അനുവഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റുകള്‍ നല്കി കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും. ഹൈബി ഈഡന് എം.പി 60 ടിക്കറ്റുകളും ഡീന്‍ കുര്യാക്കോസ് എംപി 10 ടിക്കറ്റുകളും നല്‍കും.
എംഎല്‍എമാരായ കെ.എസ് ശബരീനാഥന്, അന്‍വര്‍ സാദത്ത്, വി.ടി ബല്‍റാം, എന്നിവരും 10 ടിക്കറ്റുകള്‍ വീതം നല്‍കും.
മടങ്ങിവരവിന് വഴിയൊരുങ്ങിയെങ്കിലും വിമാന ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പ്രവാസികള്‍ ആശങ്കയിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ പലരും ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി എംഎല്‍എമാരും എംപിമാരും രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക