ദില്ലി: ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ഉപയോക്താക്കളെ മുഴുവന്‍ കൂടെക്കൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് സാംസങ്ങ്. കമ്പനിയുടെ ഗ്യാലക്സി സീരീസിനാണ് വലിയ ഓഫറുകള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉണ്ടാകാനിടയുള്ള വലിയ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനാണ് ഓഫറുകള്‍ വാരിക്കോരി നല്‍കുന്നതെന്നാണ് സൂചന.
ഗ്യാലക്സി എസ് 20 സീരീസ് ഫ്ലാഗ്ഷിപ്പുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ഓഫറുകളുടെ പെരുമഴ. 4000 രൂപ വിലമതിക്കുന്ന പരിമിത കാലയളവ് ഇ-വൗച്ചര്‍ ഓഫര്‍ ഇവര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഗ്യാലക്സി എസ് 20, ഗ്യാലക്സി എസ് 20 +, ഗ്യാലക്സി എസ് 20 അള്‍ട്രാ എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കള്‍ക്കും കമ്പനി ഓഫര്‍ കാലാവധി നീട്ടി.
മെയ് 4 മുതല്‍ മെയ് 20 വരെ ഗ്യാലക്സി എസ് 20 ഉപകരണങ്ങള്‍ വാങ്ങാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇവൗച്ചറിന് അര്‍ഹതയുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. സാംസങ് ഡോട്ട് കോമില് ലഭ്യമായ മറ്റേതൊരു ഗ്യാലക്സി ഉല്‍പ്പന്നവും വാങ്ങാന്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക