കോഴിക്കോട്: വീട്ടില്‍ ക്വാറന്ൈറനില് കഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു ജോളിയുടെ ഹര്‍ജി.
വിചാരണ തടവുകാര്‍ക്കു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്നാണ് ജോളിയുടെ ആവശ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജോളി അപേക്ഷ നല്‍കിയത്.
വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ താത്പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്നു കഴിഞ്ഞദിവസം ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ജോളി ജയില്‍ അധികൃതര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയത്.
അതേസമയം, ജോളിയുടെ അപേക്ഷയില്‍ പ്രോസിക്യൂഷന് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിക്ക് ഇളവ് അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക