സമൂഹമാധ്യങ്ങളില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു സോഷ്യല്‍മീഡിയ എന്താണെന്ന് പോലും ധാരണയുണ്ടാവില്ല. എങ്കിലും പലപ്പോഴും സൈബര്‍ലോകത്ത് ശ്രദ്ധ നേടാറുണ്ട് പക്ഷികളും മൃഗങ്ങളുമൊക്കെ. കൗതുകവും രസവും നിറയ്ക്കുന്ന ഇവരുടെ കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. പ്രത്യേകിച്ച് ആനക്കാഴ്ചകള്‍ക്ക്. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു കുട്ടിയാനയുടെ വീഡിയോ. പക്ഷിക്കൂട്ടങ്ങള്ക്കൊപ്പം ഉല്ലസിച്ച് കളിക്കുകയാണ് ഈ ആനക്കുട്ടി. പക്ഷികളെ ഓടിക്കാന്‍ നോക്കുന്നതും അവയ്ക്ക് പിന്നാലെ കുട്ടിയാന ഓടുന്നതുമൊക്കെ വീഡിയോയില്‍ കാണാം.
എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ഈ രസക്കാഴ്ച. ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നിരവധിപ്പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ക്യൂട്ട്നെസ് ഓവര്‍ലോഡഡ് എന്നാണ് കൂടുതല്‍ ആളുകളും വീഡിയോയ്ക്ക് നല്കുന്ന കമന്റ്.
“Joy is the infallible sign of presence of god”👌
🎬A LINK FILM pic.twitter.com/qumbkSFyGB
— Susanta Nanda (@susantananda3) May 11, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക