ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ടി ജി നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പോലീസ് നോട്ടീസ് അയച്ചു. ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ ടി ജി നന്ദകുമാർ സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തി എന്നും ആരോപിച്ച് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് മാസം 9 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ശോഭ സുരേന്ദ്രനെതിരെ ടി ജി നന്ദകുമാർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ശോഭ സുരേന്ദ്രൻ ബി ജെ പി വിടാൻ തീരുമാനിച്ചിരുന്നുവെന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നു എന്നും ടി ജി നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു.
ഇതു കൂടാതെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപ ശോഭാ സുരേന്ദ്രൻ കൈപ്പറ്റിയെന്നോ മതവുമാണ് ആരോപിച്ചിരുന്നു. നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക