തീയറ്റര്‍ ഒഴിവാക്കി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ് ജയസൂര്യ ചിത്രമായ ‘സൂഫിയും സുജാതയും’. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. അദിതി റാവുവാണ് നായിക. നരണിപ്പുഴ ഷാനവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിയറ്റര്‍ ഒഴിവാക്കി ഓണ്‍ലൈനില്‍ ചിത്രം പ്രദര്ശിപ്പിക്കുന്നത്തിന് നടനും നിര്‍മ്മാതാവിനുമെതിരെ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിര്‍മാതാവ് വിജയ് ബാബുവിന്റെയും നടന് ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാകുന്നത്.
തീയറ്ററുകള്‍ അടക്കുന്നതിനു മുന്‍പ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന ചിത്രങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കൊടുക്കുന്നു എന്ന് പറയുന്നതില്‍ ന്യായമുണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ സിനിമാ വ്യവസായം ഒന്നടങ്കം കൊവിഡ് തീര്‍ത്ത പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് പ്രദര്‍ശനത്തിനായി മറ്റ് പ്ലാറ്റുഫോമുകള്‍ തിരഞ്ഞെടുക്കുന്നത് ചതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക