ഗ്രാമീണമേഖലയിലെ റോഡ് നിര്‍മാണത്തിന് കയര്‍ ഭൂ വസ്ത്രം ഉപയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. കയര്‍ ഭൂ വസ്ത്രം ഉപയോഗിച്ച് റോഡുകളുടെ നിര്‍മാണം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ അനുമതി. കേരളത്തിലെ 71 കിലോമിറ്റർ ഉൾപ്പെടെ രാജ്യത്തെ 7 സംസ്ഥാനങ്ങളിലായി 1674 കിലോമീറ്റർ റോഡുകളാണ് കയർഭൂവസ്ത്രം ഉപയോഗിച്ച് നിർമ്മിക്കുക. പ്രധാൻമന്ത്രി ഗ്രാം സഡക്ക് യോജനയുടെ മൂന്നാം ഘട്ടത്തിന് കീഴിലാണ് കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിച്ചുള്ള റോഡുകളുടെ നിര്‍മാണം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാൻമന്ത്രി ഗ്രാം സഡക്ക് യോജനയുടെ റോഡ് നിർമ്മാണത്തിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം പുതുതായി നിര്‍ദേശിക്കപ്പെടുന്ന ഓരോ പാതകളുടെയും 15% നീളം, നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കേണ്ടതാണ്. ഇതിൽ തന്നെ 5% റോഡുകള്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ അംഗീകാരമുള്ള സാങ്കേതിക വിദ്യയും ഉപയോഗിക്കണം. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചതോടെയാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള റോഡ് നിര്‍മാണത്തിന് വഴിയൊരുങ്ങിയത്.
പ്രകൃതിദത്തമായ നാരുകൾകൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള കയർ ഭൂവസ്ത്രങ്ങൾ ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ദ്രാവകങ്ങളെ സ്വന്തം പ്രതലത്തിലൂടെ കടത്തിവിടുമ്പോഴും ഖര രൂപത്തിലുള്ള തരികളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവുള്ളതിനാല്‍ റോഡുകള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക