അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന റോഷന് മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ചോക്ക്ഡ് : പൈസ ബോല്‍താ ഹേ’ നെറ്റ്ഫ്ളിക്സില്‍ റീലിസിനെത്തുന്നു. ജൂണ്‍ അഞ്ചിനാണ് ചിത്രത്തിന്റെ നെറ്റ്ഫ്ളിക്സ് പ്രീമിയര്‍. ഗീതു മോഹന്‍ദാസിന്റെ മൂത്തോനിലെ പ്രകടനത്തിന് ശേഷമായിരുന്നു അനുരാഗ് കശ്യപ് റോഷനെ ഈ ചിത്രത്തിലേക്ക് വിളിച്ചത്. മൂത്തോന് ഇറങ്ങിയ സമയത്ത് തന്നെ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
സസ്പെന്‍സ് ത്രില്ലറായാണ് ചോക്ക്ഡ് ഒരുക്കിയിരിക്കുന്നത്. മിഡില്‍ ക്ലാസ് ജീവിതം നയിക്കുന്ന ഒരു ബാങ്ക് ജീവനക്കാരിക്ക് പണം തരുന്ന ഒരു അക്ഷയപാത്രത്തിന് തുല്യമായ ഒരു പുതിയ മാര്‍ഗം തുറന്നുവരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ എന്നാണ് സൂചനകള്‍.
സൈയാമി ഖേര്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സരിത പിള്ളയെ അവതരിപ്പിക്കുന്നത്. സരിതയുടെ ഭര്‍ത്താവായ സുശാന്തായിട്ടാണ് റോഷന് മാത്യു ചിത്രത്തില്‍ അഭിനയിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി തിയറ്ററുകള്‍ അടച്ചതോടെ തിയറ്റര്‍ റീലിസിന് ഒരുങ്ങിയിരിരുന്ന പല ചിത്രങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ റീലിസായി എത്തുകയാണ്.
ജയസൂര്യയുടെ സൂഫിയും സുജാതയും, ജ്യോതിക നായികയായ പൊന്മകള് വന്താല്‍, കീര്‍ത്തി സുരേഷിന്റെ പെന്ഗ്വിന്, വിദ്യാ ബാലന്റെ ശകുന്തള ദേവി, അമിതാഭ് ബച്ചന് – ആയുഷ്മാന്‍ ഖുറാന ചിത്രം ഗുലാബോ സിതാബോ എന്നീ ചിത്രങ്ങളും ഓണ്‍ലൈന്‍ റിലീസിനെത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക