റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിെന്റ വന്ദേ ഭാരത് മിഷന് രണ്ടാം ആഴ്ചയിലെ റിയാദില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടു. റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചക്ക് 12.46ന് 152 യാത്രക്കാരെയും വഹിച്ചുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നു. രാത്രി എേട്ടാടെ കണ്ണൂരിലെത്തും.
145 മുതിര്‍ന്നവരും ഏഴ് കുട്ടികളുമാണ് ഇൗ വിമാനത്തിലുള്ളത്. യാത്രക്കാരില്‍ കൂടുതലും ഗര്‍ഭിണികളാണ്. മറ്റ് രോഗങ്ങള്‍ ബാധിച്ചവരും ജോലി നഷ്ടമായി ഫൈനല്‍ എക്സിറ്റില്‍ പോകുന്നവരും സന്ദര്‍ശന വിസയില്‍ വന്ന് കുടുങ്ങിയവരും സന്ദര്‍ശക വിസയിലും സ്ഥിര വിസയിലുമുള്ള കുടുംബങ്ങളും യാത്രക്കാരിലുണ്ട്. ഒരു വീല്‍ച്ചെയര്‍ യാത്രക്കാരനും കൂട്ടത്തിലുണ്ട്. കോഴിക്കോട്, മലപ്പുറം തുടങ്ങി വിദൂര പ്രദേശങ്ങളിലേക്കുള്ളവരും കണ്ണൂര്‍ വിമാനത്തില്‍ പോയിട്ടുണ്ട്. രാവിലെ ഒമ്ബത് മണിക്ക് തന്നെ യാത്രക്കാരുടെ ലഗേജ് ചെക്ക് ഇന്‍, ബോര്‍ഡിങ് നടപടികള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ എയര്‍പ്പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സിറാജ് നടപടികള്‍ക്ക് നേതൃത്വം നല്കി.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 60000ത്തോളം ആളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇ ൗയാഴ്ചയിലെ വിമാനങ്ങളില്‍ പോകുന്നത്. റിയാദില്‍ നിന്ന് കോഴിക്കോേട്ടക്കും ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും ചൊവ്വാഴ്ച വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്നു. റിയാദില്‍ നിന്ന് 152ഉം ദമ്മാമില്‍ നിന്ന് 143 പേരും ഇരു വിമാനങ്ങളിലുമായി യാത്ര ചെയ്തു. ബുധനാഴ്ച ദമ്മാമില്‍ നിന്ന് ബംഗളുരു വഴി ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വിസ് നടത്തി. വെള്ളിയാഴ്ച വിജയവാഡ വഴി ഹൈദരാബാദിലേക്ക് റിയാദിലേക്ക് ഒരു വിമാനം കൂടി പോകുന്നുണ്ട്.
ഇൗയാഴ്ചയിലെ അവസാന വിമാനമാണ് അത്. മൂന്നാമത്തെ ആഴ്ചയില്‍ റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാന സര്വിസുണ്ടെന്ന വിവരം ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ഇൗ മാസം 31ന് റിയാദില്‍ നിന്ന് 1.30ന് അത് പുറപ്പെടും.
ബുധനാഴ്ചയും റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് രണ്ട് ഫേസ് മാസ്കുകള്‍, രണ്ട് ജോഡി ഗ്ലൗസുകള്‍, ശരീരം മുഴുവന്‍ കവര്‍ ചെയ്യാന്‍ കഴിയുന്ന സേഫ്റ്റി ഡ്രസ് (കവറോള്‍), സാനിറ്റൈസര്‍ എന്നിവയടങ്ങിയ 25 റിയാല്‍ വില വരുന്ന മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യാനായി കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഭാരവാഹികളായ സി.പി. മുസ്തഫ-, അഷ്റഫ് വേങ്ങാട്ട്, മുജീബ് ഉപ്പട, മുഹമ്മദ് കണ്ടകൈ, ഹുസൈന് കൊപ്പം, മെഹബൂബ് ധര്‍മടം, ഷഫീഖ് കൂടാളി, നസീര്‍ മറ്റത്തൂര്‍, ജസീല മൂസ, നുസൈഫ മാമു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക