സ്ത്രീ പുരുഷഭേദമന്യേ സാധാരണയായി കാണുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ.പ്രശ്ന പരിഹാരത്തിനായി എത്ര കാശ് ചിലവാക്കാനും പലരും മടിക്കുന്നില്ല.മുടികൊഴിച്ചിലിന്റെ കാരണങ്ങൾ മനസിലാക്കി അത്തരം സാഹചര്യങ്ങളെ ഒഴിവാക്കിയാൽ ഒരു പരിധിവരെ മുടികൊഴിച്ചിൽ തടയാം.
മാനസിക സമ്മര്‍ദ്ദം കുറയക്കാം
താരന് ഉള്‍പ്പെടെ തലയോട്ടി സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഭക്ഷണക്രമത്തിലെ അപാകതകള്‍ക്കും ദഹനപ്രശ്നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദമാണ് പ്രധാന കാരണം. യോഗ, ടോക്ക് തെറപ്പി, മെഡിറ്റേഷന്‍, ഉല്ലാസയാത്രകള്‍ എന്നിവ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും.ആഹാരവും ആരോഗ്യവും ശ്രദ്ധിക്കുക. തലയില്‍ എണ്ണതേക്കാനും ശ്രദ്ധിക്കണം.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
മുടിയുടെ ആരോഗ്യത്തില്‍ ഹോര്‍മോണ്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈസ്ട്രജന് ഉള്‍പ്പെടെയുള്ള സ്ത്രീ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുമ്പോള്‍ , ആന്‍ഡ്രജന്‍ ഉള്‍പ്പെടുന്ന പുരുഷ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചക്ക് വെല്ലുവിളിയാണ്. പലതരം ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും. മുടി വളര്‍ച്ചയെ സഹായിക്കുന്ന ആഹാരക്രമവും പോഷകങ്ങളും ശരീരത്തിലെത്താന്‍ ശ്രദ്ധിക്കണമെന്നതാണ് പ്രതിവിധി.
പ്രോട്ടീന്‍ അപര്യാപ്തത
മുടിയുടെ നിര്‍മ്മാണം തന്നെ പ്രോട്ടീനുകളാലാണ്. മുട്ട, മീന്‍ , ഇറച്ചി തുടങ്ങിയവ കഴിക്കുന്നത് പ്രോട്ടീന്‍ അപര്യാപ്തത കുറയ്ക്കും. സോയ, ചീസ് തുടങ്ങിയവയിലും പ്രോട്ടീന്‍ ധാരാളമായുണ്ട്.
വിളര്‍ച്ച
ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറയുന്നതിനാലാണ് അനീമിയ ഉണ്ടാകുന്നത്. തലവേദന, കിതപ്പ് തുടങ്ങി ഇരുമ്പിന്റെ കുറവുകൊണ്ട് മറ്റുപല അസ്വസ്ഥതകളും ഉണ്ടാകും. ബീറ്റ്റൂട്ട്, ക്യാരറ്റ്, ഇലവര്ഗങ്ങള് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
ഓറഞ്ച്, മാങ്ങ, കോളിഫ്ലവര്‍ , തക്കാളി എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പ്രൊട്ടീനിനായി മത്സ്യം, മാംസം, മുട്ട, ബീന്‍സ്, തൈര് എന്നിവയും ശീലമാക്കാം. ധാന്യങ്ങള്‍ , പച്ച നിറത്തോടുകൂടിയ ഇലവര്ഗങ്ങള് ,മധുരക്കിഴങ്ങ് എന്നിവയും പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.
‘സ്റ്റൈല്‍’ കുറയ്ക്കാം
ഹെയര്‍കെയര്‍ ട്രീറ്റ്മെന്റുകൾ മുടികൊഴിച്ചിലിൽ പ്രധാന പങ്കു വഹിക്കുന്നു.കെമിക്കലുകളുടെ സഹായത്തോടെ തലമുടിയുടെ സ്വാഭാവികത അടിമുടി മാറ്റിയെടുക്കുന്നതിനാല് പുതിയ മുടിയുടെ വളര്‍ച്ചയിലും പ്രശ്നങ്ങളുണ്ടാകും. ബലമില്ലാത്ത മുടിയാണ് തലയില്‍ ബാക്കിയാകുന്നത്. ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ്, സ്ട്രെയ്റ്റനിംഗ് ഉള്‍പ്പടെയുള്ളവയ്ക്ക് ശേഷം വളരുന്ന മുടിയിഴകള്‍ക്ക് ഈ ബലക്കുറവ് അനുഭവപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ തലയോട്ടി നന്നായി മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഒലിവ്, കാസ്റ്റര്‍ എണ്ണകള്‍ , വെളിച്ചെണ്ണ എന്നിവ തലയില്‍ മസ്സാജിങ്ങിനായി ഉപയോഗിക്കുക
അന്തരീക്ഷമാറ്റങ്ങള്‍
കടുത്ത ചൂട് , കാലാവസ്ഥാവ്യതിയാനങ്ങളെല്ലാം മുടിയെയും ബാധിക്കും. കൊഴിച്ചില്‍ കൂടിയാല്‍ വൈദ്യസഹായം തേടണം.
ഹൈപോതൈറോയ്ഡിസം
തൈറോയ്ഡ് ഇന്ന് സാധാരണമാണ്. രോഗം എല്ലാവര്ക്കും പരിചിതവും. ഹൈപോതൈറോയ്ഡിസവും മുടികൊഴിച്ചിലിന് കാരണമാകുന്നു. ആദ്യഘട്ടത്തില്‍ ചികില്‍സിച്ചില്ലെങ്കില്‍ , വിളര്‍ച്ചരോഗം ഉള്‍പ്പടെ മറ്റു പ്രശ്നങ്ങളും ഉണ്ടായേക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക