പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ മേയ് 31 വരെ നിരോധനാജ്ഞ. തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും.
ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2 പേര് വിദേശത്ത് നിന്ന് വന്നവരാണ്.
ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് ആരോഗ്യപ്രവര്‍ത്തകരും വാളയാര്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്നവരാണെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
12 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേരും പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക