ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. റംസാന് വ്രതവും ഈദുല്‍ ഫിത്വറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്. ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്ബയുടെയും ആത്മസംയമനത്തിന്റെയും പ്രാധാന്യവും അതില്‍ ഒത്തുചേരുന്നു. ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാന് മാസത്തില്‍ മാത്രമല്ല എക്കാലവും നമ്മെ നയിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക