ഒരുപിടി സിനിമകൾ മാത്രം ചെയ്ത് മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും ഇടം നേടിയ താരമാണ് അനു സിത്താര. നിഷ്കളങ്കമായ പുഞ്ചിരി എല്ലാർക്കും സമ്മാനിക്കുന്ന തനി നാടൻ പെൺകുട്ടികൂടിയായ അനുസിത്താരയ്ക്ക് ആരാധകർ ഏറെയാണ്. ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കമാണ് അനുസിത്തറയുടെ അവസാനമായി തീയറ്ററിലെത്തിയ ചിത്രം. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലും അനു സീതാര സജീവമാണ് ഇൻസ്റാഗ്രാമിലാണ് താരം കൂടുതൽ നേരം ചിലവിടുന്നത്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ അനുസിത്താരയുടെ വിവാഹം കഴിഞ്ഞിരുന്നു. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെയാണ് താരം സ്വന്തമാക്കിയത്. ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു. വീട്ടമ്മയായി ജീവിക്കേണ്ടിയിരുന്ന തന്നെ വിഷ്ണുവാണ് അഭിനയ ലോകത്ത് എത്തിച്ചതെന്ന് അനുസിത്തറ പറഞ്ഞിട്ടുണ്ട്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനു സിത്താര കലാമണ്ഡലത്തിൽ ചേരുന്നത് എന്നാൽ കലാമണ്ഡലത്തിൽ തുടർന്ന് പോകാൻ പറ്റാത്തതിനാൽ അവിടുന്ന് ചാടി പോകാൻ ഒരു ദിവസം തീരുമാനിച്ചെന്നും അങ്ങനെ ഒരു പിറന്നാൾ ദിനത്തിൽ ഹോസ്റ്റലിൽ നിന്നും അമ്പലത്തിലേക്ക് പോകുന്ന വഴി ചാടുകയും ചെയ്തുവെന്ന് അനു പറയുന്നു. എന്നാൽ ഹോസ്റ്റലിൽ നിന്ന് ഒരു ചേച്ചി കൂടി അമ്പലത്തിലേക്ക് തന്റെ കൂടെ വന്നെന്നും അവരുടെ കണ്ണ് വെട്ടിച്ചാണ് ഓട്ടോയിൽ കയറി റയിൽവേ സ്റ്റേഷനിൽ എത്തിയതെന്നും അനുസിത്താര പറയുന്നു.
പിറന്നാൾ ആയതിനാൽ പട്ട് പാവാടയുടുത്താണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. അതിനാൽ ആളുകൾ തന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നി. റയിൽ വേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കോഴിക്കോട്ടേക്കും പിന്നീട് ബസിൽ കൽപ്പറ്റയിലേക്കും പേടിച്ച് വിറച്ചാണ് എത്തിയതെന്നും അനു സിത്താര പറയുന്നു.
തന്നെ കാണാതായതോടെ കലാമണ്ഡലത്തിലുള്ളവർ പരിഭ്രാന്തരായെന്നും ഹോസ്റ്റലിലുള്ളവർ വീട്ടിലേക്ക് വിളിച്ച് അനുവിനെ കാണാനില്ലെന്നും പറഞ്ഞു. എന്നാൽ ‘അമ്മ അവരോട് പറഞ്ഞത് അവൾ എങ്ങോട്ടും പോകില്ല വീട്ടിലേക്ക് വരും എന്നായിരുന്നു. കലാമണ്ഡലത്തിലുള്ളവർ കരുതിയത് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടി എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക