തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പംമൂട്ടില് ഡി വൈ എഫ് ഐ പ്രവര്ത്തകന് വെട്ടേറ്റു. തേമ്പംമൂട് സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തര മണിയോടെ തേമ്പംമൂട് ജംഗ്ഷനിലായിരുന്നു സംഭവം.
കോണ്‍ഗ്രസ് വിട്ടാണ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിവൈഎഫ്ഐയില്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. സോഷ്യല്‍മീഡിയ വഴിയും ഇരുവിഭാഗങ്ങളും പോരടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.
ചികിത്സയിലുള്ള ഫൈസല്‍ അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക