കോഴിക്കോട് : മുന്‍ കേന്ദ്രമന്ത്രിയും, എംപിയും, മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബിരുദവും നേടി.ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്ബര്‍, പി.ടി.ഐ.ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന് മെമ്പര്‍,വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍,ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഇന്ന് രാത്രി 08:30തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോക് താന്ത്രിക് ജനതാ ദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ അദ്ദേഹം മുന്‍ കേന്ദ്രമന്ത്രി കൂടി ആയിരുന്നു. തത്വചിന്തകന്‍, എഴുത്തുകാരന് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. സംസ്കാരം നാളെ കല്‍പ്പറ്റയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക