ന്യൂഡല്‍ഹി: ലോക്ഡൗണിെന്റ അഞ്ചാംഘട്ട മാര്നിര്ദേശങ്ങളെ കുറിച്ചുള്ള ആദ്യ സൂചനകള്‍ പുറത്ത്. അഞ്ചാം ഘട്ടത്തില്‍ രാജ്യത്ത് മുഴുവന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 70 ശതമാനം രോഗികളുമുള്ള 13 നഗരങ്ങളില്‍ മാത്രമായി ലോക്ഡൗണ്‍ പരിമിതപ്പെടുത്തുമെന്നാണ് സൂചന. മറ്റ് മേഖലകളില്‍ പരമാവധി ഇളവുകള്‍ നല്‍കിയാവും ലോക്ഡൗണ്‍ നടപ്പാക്കുക. ലോക്ഡൗണിെന്റ അഞ്ചാം ഘട്ടത്തില്‍ ഹോട്ടലുകളും മാളുകളും തുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ മന് കീ ബാത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക