തിരുവനന്തപുരം: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെളളിയാഴ്ച എല്ലാ പൊലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈ വീതം നടാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്ബെഹ്റ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ബറ്റാലിയനുകളിലും എ.ആര് ക്യാമ്പുകളിലും 100 വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൃഷിവകുപ്പിന്റേയും സന്നദ്ധസംഘടനസകളുടേയും സഹായത്തോടെ പച്ചക്കറികള്‍ വളര്‍ത്താന്‍ നടത്തുന്ന പദ്ധതികള്‍ പൊലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കമാണ്ടന്റുമാര്ക്കും യൂണിറ്റ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുവേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക