തിരുവനന്തപുരം: ഡി.ടി.എച്ച് ശൃംഖലകളിലും കൈറ്റ് വിക്ടേഴ്സ് ചാനൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പും കൈറ്റും അവരുടെ വരിക്കാരും ആവശ്യപ്പെട്ടതനുസരിച്ച് വിക്ടേഴ്സ് ലഭ്യമാക്കിയ ഡിഷ് ടി.വി ഡി.ടു.എച്ച്, സണ്‍ ഡയറക്ട്, ടാറ്റാ സ്കൈ, എയര്‍ടെല്‍ എന്നീ സേവനദാതാക്കളോട് സര്‍ക്കാരിന്റെ നന്ദി മുഖ്യമന്ത്രി അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിന് വിക്ടേഴ്സ് ചാനല്‍ ഡി.ടി.എച്ച് ശൃംഖലയിലും ഉള്‍പ്പെടുത്താന്‍ അനുമതി തേടി പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിനും വാര്‍ത്താ വിനിമയ മന്ത്രിക്കും കത്ത് നല്‍കിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.
അതേസമയം കേരള വിഷന്‍ ഡിജിറ്റല്‍ ടിവിയില്‍ രണ്ടു ചാനലുകളിലായി വിക്ടേഴ്സ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കേബിള്‍ ടിവി കണക്ഷനില്ലാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സൗജന്യ കണക്ഷന് നല്കാന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക