വിദ്യാഭ്യാസം ഓൺലൈനിലേക്ക് ചുവടുമാറ്റുന്ന കാലഘട്ടത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ടിവി എത്തിച്ചു നൽകി മാതൃകയാവുകയാണ് എസ്എഫ്ഐ. ജില്ലയിൽ മുഴുവനും അഞ്ഞൂറോളം ടിവി കൈമാറുമെന്ന് എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിച്ചാൽ സ്വദേശിയും മീൻതുള്ളി സ്കൂളിലെ അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥിക്ക് ടിവി കൈമാറിയത്. ടിവിയുടെ വിതരണോദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി നൂറുദ്ദീൻ നിർവഹിച്ചു. ചടങ്ങില്‍ ഏരിയ പ്രസിഡന്റ് സേവ്യര്‍ പോള്‍ അധ്യക്ഷനായി.
എസ്എഫ്ഐ പെരിങ്ങോം ഏരിയ സെക്രട്ടറി സി വി വിഷ്ണുപ്രസാദ് , , ജില്ലാ കമ്മിറ്റി അംഗം പി അശ്വതി, ഏരിയ വൈസ് പ്രസിഡണ്ട് സി വി ഹരികൃഷ്ണൻ, ഇന്ദ്രജൻ ദേവദാസ്, അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ ദിവസം തിരുമേനിയിലെ വിദ്യാർഥിക്കും എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക