കണ്ണൂർ : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പുഴയും കണ്ടൽക്കാടും സംരക്ഷിക്കുന്നത്തിന്റെ ഭാഗമായി വയലപ്ര പരപ്പിൽ കണ്ടൽ തൈകൾ നട്ടുകൊണ്ട് ഡി വൈ എഫ് ഐ ചെറുതാഴം മേഖല കമ്മറ്റി. വയലപ്ര പരപ്പ്,ചെമ്പലിക്കുണ്ട്, തെക്കേവയൽ എന്നിടങ്ങളിൽ കൂടി ഒരു മാസത്തിനുള്ളിൽ ആയിരം കണ്ടൽതൈകൾ നടും. ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് കണ്ടൽ തൈ നട്ടുകൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ ചെറുതാഴം മേഖല സെക്രട്ടറി പി.വി ശിവശങ്കരൻ സ്വാഗതം പറഞ്ഞു.മേഖല കമ്മറ്റി ട്രഷറർ സി.വി ജിതിൻരാജ് അധ്യക്ഷനായി. സി പി ഐ എം ഏരിയ കമ്മറ്റി അംഗം ഐ.വി ശിവരാമൻ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.വി രവി, ലോക്കൽ കമ്മറ്റി അംഗം വി രമേശൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.വി.മണിപ്രസാദ് മേഖല പ്രസിഡഡന്റ് എ.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.കെ.വി.സുജിത് നന്ദി പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ഉദ്ഘാടനവേളയിൽ എസ് കെ സജീഷ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക