കണ്ണൂർ : മാതമംഗലം തായിറ്റേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർക്ക് പരുക്കേറ്റു.മാതമംഗലം ഭാഗത്തുനിന്നും വരികയായിരുന്ന KL 59 V 1685 ബജാജ് പൾസർ ബൈക്കും ,പെരിങ്ങോം ഭാഗത്തുനിന്നും വരികയായിരുന്ന KL 13 AH 5359 സുസുക്കി അക്സസ്സ് സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത് .കാലിന് പരുക്കേറ്റ പെരിങ്ങോം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ സി കേശവൻ നമ്പൂതിരിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും മാതമംഗലം തുമ്പത്തടം സ്വദേശിയായ പ്രശാന്തിനെ സാരമായ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക