എറണാകുളത്ത് 16കാരനെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ പൊലീസ് മേധാവിക്ക് ഫെയ്സ്ബുക്ക് വഴി ലഭിച്ച ദൃശ്യം പരാതിയായി സ്വീകരിച്ചാണ് പൊലീസ് നടപടി.
ഒരു യുവാവിനെ നാല് പേര് ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോയാണ് എസ്പിയുടെ പേജിലേക്ക് മേസേജായി ലഭിച്ചത്. ചോറ്റാനിക്കരയിലാണ് സംഭവമെന്ന് ചൂണ്ടികാട്ടിയായിരുന്നു ദൃശ്യം അയച്ച് നല്‍കിയത്. ഉടന്‍ തന്നെ എസ്പി കെ കാര്‍ത്തിക് അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവം നടന്നത് പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷന് പരിധിയിലാണെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പുത്തന്‍കുരിശ് മോനിപ്പള്ളിയിലുള്ള 16 വയസ്സുകാരനെ നാല് പേര് ചേര്‍ന്ന് മര്‍ദ്ദിച്ചതായി കണ്ടെത്തിയത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നു ക്രൂരമര്‍ദ്ദനം. മറ്റക്കുഴി സ്വദേശി നിബിന് ഉള്‍പ്പെടെ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക