സ്മാർട്ട് ഫോണുകൾ ഉള്ള എല്ലാവരും ഒരിക്കലെങ്കിലും ഗൂഗിളിന്റെ മാപ് നാവിഗേഷൻ ആപ്ലികേഷൻ ഉപയോഗിച്ചുകാണും. നമ്മൾക്ക് വഴി കാട്ടിയാവുന്ന ഗൂഗിൾ മാപ്സിൽ ഇത്രയും കാലം നമ്മളെ നയിച്ചത് ഒരു സ്ത്രീ ശബ്ദമാണ്. ഇതിന് പകരം പരിചിതമായ ഒരു ശബ്ദം നമുക്ക് വഴികാട്ടിയായാൽ എങ്ങനെയിരിക്കും ? എന്നാൽ അങ്ങനെ സംഭവിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ബോളിവുഡിന്റെ ശബ്ദമായ അമിതാബ് ബച്ചനാണ് ഗോഗിൽ മാപ്സിൽ ശബ്ദമാകാൻ പോകുന്നത്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗൂഗിൾ അമിതാബ് ബച്ചനെ സമീപിച്ചു കഴിഞ്ഞു. ഇരുവരും ധാരണയിലെത്തുകയാണെങ്കിൽ നമുക്ക് ബച്ചൻ പറഞ്ഞ വഴിപോകാം.
നൂറുകണക്കിന് സിനിമകളിലും പരസ്യചിത്രങ്ങളിലും അഭനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുള്ള നടനാണ് അമിതാബ് ബച്ചൻ. താരത്തിന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ഇന്ത്യക്കാർക്ക് ഏറെ പരിചിതവുമാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഗൂഗിൾ ബച്ചനെ സമീപിച്ചത്.
അമേരിക്കൻ ഗായികയും വോയ്സ് ഓവർ ആർട്ടിസ്റ്റുമായ കാരൻ ജേക്കബ്സൺ ആണ് നിലവിൽ ഗൂഗിൾ മാപ്സിന്റെ ശബ്ദം. ഐ ഫോണിലെ സിരി വോയ്സ് അസിസ്റ്റന്റിനും ശബ്ദം നൽകിയിരിക്കുന്ന കാരനാണ്. ഇന്ത്യൻ വിപണിയിലെ വൈവിധ്യം കണക്കിലെടുത്ത് ബച്ചൻ ഹിന്ദിയിൽ മാത്രമാകും ശബ്ദം നൽകുകയെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക