ഗൗതം മേനോന്റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുറെ വിമര്‍ശനങ്ങള്‍ക്കും അത് വഴിവയ്ക്കാറുണ്ട്. സിനിമാ പ്രേമികള്‍ക്കിടയില്‍ ഈ വസ്തുത പലപ്പോഴും ട്രോള്‍ ആയിപ്പോലും പരാമര്‍ശിക്കപ്പെടാറുമുണ്ട്.ആദ്യം റിലീസ് നീണ്ടു പോയത് ധനുഷ് ചിത്രമായ ‘എന്നെ നോക്കി പായും തൊട്ട’ എന്ന സിനിമ ആയിരിന്നു. അക്കൂട്ടത്തില്‍ റിലീസ് നീണ്ടുപോകുന്നതിന്റെ പേരില്‍ ഏറ്റവുമൊടുവില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനില്‍ ഒരുപാട് ജോലികള്‍ നിലവില്‍ അവശേഷിക്കുന്നില്ലെന്ന് പറയുന്നു സംവിധായകന്.വിക്രത്തിന്റെ ഡബ്ബിംഗ് ഉള്‍പ്പെടെ ചിലത് മാത്രമേ ഇനി പോസ്റ്റ് പ്രൊഡക്ഷനില്‍ അവശേഷിക്കുന്നുള്ളുവെന്നാണ് ഗൗതം മേനോന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക