തൃശൂര്‍: ആദിവാസി സമൂഹത്തിെന്റ അനുമതി വേണമെന്ന വനാവകാശ നിയമമുള്ളതിനാല്‍, കേന്ദ്ര പരിസ്ഥിതി വകുപ്പിെന്റ അനുമതി ലഭിച്ചാലും അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ല. പദ്ധതിക്കെതിരെ അതിരപ്പിള്ളിയിലെ ആദിവാസി സമൂഹത്തിെന്റ സത്യവാങ്മൂലം നിലവിലുണ്ട്. അനുമതിയുടെ കാലാവധി കാലഹരണപ്പെട്ട് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും അനുമതിക്കായി ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അഞ്ച് വര്‍ഷത്തേക്കാണ് പരിസ്ഥിതിമന്ത്രാലയം അനുമതി നല്‍കുന്നത്. രണ്ട് തവണ പുതുക്കി നല്കിയ അനുമതിയാണ് 2017ല്‍ അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക