മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ സിനിമയായിരുന്നു ഹരിഹർ നഗർ. ചിത്രത്തിന്റെ തുടർ ഭാഗങ്ങളും പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ ഏറ്റെടുത്തിരുന്നു. സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. ഇപ്പോഴിതാ ഹരിഹർ നഗറിലെ സീൻ ചൂണ്ടിക്കാണിച്ച് അത് ലൈംഗിക അതിക്രമമുള്ള കാഴ്ചയായിരുന്നു എന്ന പറയുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സീരീസിലെ ആദ്യ ഭാഗമായ ‘ഇൻ ഹരിഹർ നഗറിലെ’ ഏകാന്ത ചന്ദ്രികേ എന്ന ഗാനഭാഗം ചൂണ്ടിക്കാണിച്ചാണ് പരാമർശം. ട്രങ്കോൾ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്.
1990 ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗറിലെ അതേ രംഗം 2018 ൽ അമൽ നീരദ് സംവിധാനം ചെയ്ത വരത്തനിലെത്തിയപ്പോൾ നമുക്ക് അലോസരപ്പെടുത്തുന്ന കാഴ്ചയായെന്നാണ് വീഡിയോയിലൂടെ പറയുന്നത്. ഈ രണ്ട് രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോയിലെ അണിയറപ്രവർത്തകർ ഇൻ ഹരിഹർ നഗറിലെ സ്ത്രീ വിരുദ്ധതയും, ലൈംഗികാതിക്രമവും തുറന്നുകാട്ടുന്നത്. പലപ്പോഴും സ്ത്രീ വിരുദ്ധത തമാശയിൽ പൊതിഞ്ഞും, ലൈംഗിക അതിക്രമങ്ങളെ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതുകൊണ്ടും സമൂഹത്തിന് മുന്നിൽ ഇപ്പോഴും അതെല്ലാം നിസാരമാണെന്ന മനോഭാവങ്ങൾ മാറേണ്ടിയിരിക്കുന്നു എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ വീഡിയോ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക