കോഴിക്കോട് : ഓൺലൈൻ വിദ്യാഭ്യാസത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിൽ സംസ്ഥാന, ജില്ലാ ഭാരവാഹികൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു.
എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സീനിയർ വൈസ് പ്രസിഡന്റ് എ.പി അബ്ദു സമദ്, ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ജില്ലാ ഭാരവാഹികളായ ഷാക്കിർ പാറയിൽ, ഷമീർ പാഴൂർ, ഇല്ല്യാസ് വെള്ളയിൽ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക