രാജ്യത്ത് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില 53 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 60 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്.
ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക