ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു. ട്രയംഫ് ട്രെക്കര്‍ ജി റ്റി എന്നാണ് റോഡ് ഓറിയന്റഡ് കമ്മ്യൂട്ടര്‍ ഇ-ബൈക്കിന് പേര് നല്‍കിയിരിക്കുന്നത്. 2.82 ലക്ഷം രൂപയാണ് വില.
യുഎസിലും മറ്റ് യൂറോപ്യന്‍ വിപണികളിലും ലഭ്യമാകും, പക്ഷേ ജര്‍മ്മനിയും ഓസ്ട്രിയയും ഇതില്‍ ഉള്‍പ്പെടില്ല. ഏഷ്യ-പസഫിക് വിപണികളിലെ ലഭ്യത ഇതുവരെ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ല.
അലുമിനിയം ഫ്രെയിമിന് ചുറ്റുമാണ് ട്രെക്കര്‍ ജി റ്റി നിര്‍മ്മിച്ചിരിക്കുന്നത്, ഷിമാനോ സ്റ്റെപ്സ് ഇ 6100 മോട്ടോര്‍ 250 വാട്ട് കരുത്ത് പുറപ്പെടുവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക