ഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയർന്നു. 375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി.
രോഗമുക്തി നിരക്ക് ഉയർന്നുവെന്നതാണ് ആശ്വാസകരമായ കാര്യം. കഴിഞ്ഞ ദിവസം മാത്രം 14,516 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 54.12 ശതമാനം ആയി ഉയർന്നു. ഇത് വരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക