പതഞ്ജലി മഹര്‍ഷി യോഗസൂത്രത്തില്‍ പറയുന്നത് ‘യോഗ ചിത്തവൃത്തി നിരോധം’ എന്നാണ്. ആധുനിക ലോകത്ത് പണത്തിനും സുഖത്തിനും ധൂര്‍ത്തിനും വേണ്ടി പായുന്ന മനുഷ്യര്‍ സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും മറന്നാണ് ജീവിക്കുന്നത്. ബാല്യം മുതല്‍ യോഗ പരിശീലിച്ചാല്‍ മനസ്സിന് നിയന്ത്രണം ലഭിക്കുന്നു എന്നതാണ് ഒരു പ്രത്യേകത.
നന്മതിന്മകളെ തിരിച്ചറിയാന്‍ ആദ്യം വേണ്ടത് ‘നിയന്ത്രണം’.കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ ലഹരിക്കും മയക്കുമരുന്നിനും പ്രായത്തിന്റെ ചോരത്തിളപ്പില്‍ മറ്റുള്ളവരുടെ ആകര്ഷണവലയത്തിലും വീണ് അധഃപതിക്കാതിരിക്കാനുള്ള ഗുരുനാഥനാണ് യോഗ. ഇത് മതവിഭാഗത്തെ അല്ല പ്രതിനിധാനം ചെയ്യുന്നത്. സ്വസ്ഥമായ മനസ്സും ശരീരത്തിന്റെ പ്രതിരോധശേഷിയുമാണ് ഉദ്ദേശിക്കുന്നത്. ഒരുത്തന് തന്റെ കര്‍മപഥത്തില്‍ വിജയം നേടാനുള്ള ഉപായവും യോഗാഭ്യാസം തന്നെ. മനസ്സിന്റെ അസ്വസ്ഥതയും വിറയലും, നന്നായി അറിവുള്ളവനെപ്പോലും ഭീരുവാക്കുമ്പോള് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സഞ്ജീവനിയാണ് യോഗ. നമുക്ക് ജീവിതവിജയവും ശാരീരിക – മാനസിക സുസ്ഥിരതയുമാണ് വേണ്ടതെങ്കില്‍ യോഗ ജീവിതചര്യയായി സ്വീകരിക്കാം.
പകല്‍ മുഴുവന്‍ കഷ്ടപ്പെട്ട ജീവന്, രാത്രി ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്നു. ആ സമയത്ത് കൈകാലുകള്‍ക്കോ മറ്റ് ഇന്ദ്രിയങ്ങള്‍ക്കോ വിശ്രമം നല്‍കുന്നത് ക്ഷീണം മാറി നവോന്മേഷം ലഭിക്കുന്നു. ‘ശവാസന’വും ഇതുതന്നെ. കൈകാലുകള്‍ നിവര്‍ത്തി, കണ്ണടച്ചുപിടിച്ച് അനങ്ങാതെ കിടക്കുന്നതും ഇതുതന്നെ- ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ടുള്ള ഒരു പ്രായോഗിക രീതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക