കൊച്ചി: വിപണിയിലെ ഡ്രൈ ഫ്രൂട്ട്സ് വില കുത്തനെ ഇടിഞ്ഞു. കൊവിഡ് വൈറസിനെ തുടന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍, ഇന്ത്യ-ചൈന, ചൈന- യുഎസ് തര്‍ക്കം എന്നിവ കാരണമാണ് വില ഇടിഞ്ഞത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതലുള്ള മൂന്ന് മാസത്തിനിടെ വിലയില്‍ 20 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.
ബദാം, പിസ്ത, കശുവണ്ടി പരിപ്പ് എന്നിവയുടെ വിലയില്‍ കിലോഗ്രാമിന് 200 രൂപയിലേറെ കുറവുണ്ടായി. ഇതില്‍ ബദാമിനാണ് കാര്യമായ വിലയിടിവ് ഉണ്ടായിരുക്കുന്നത്. രണ്ടുമാസം മുമ്പ് കിലോഗ്രാമിന് 700 രൂപയുണ്ടായിരുന്ന ബദാമിന് സ്ഥാനത്ത് ഇപ്പോള്‍ 400 മുതല്‍ 500 രൂപ വരെ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ബദാമിന് മൊത്ത വ്യാപരകേന്ദ്രങ്ങളിലെ വില 690 മുതല്‍ 800 രൂപവരെയായിരുന്നു. ഇതിപ്പോള്‍ 550- 400 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കിലോയ്ക്ക് 1,200 രൂപയുണ്ടായിരുന്ന പിസ്തയുടെ വില 200 രൂപ കുറഞ്ഞ് കിലോഗ്രാമിന് 1000 രൂപയായി. അക്രോട്ടണ്ടി(വാള്‍നട്ട്), അത്തി, ഉണക്കമുന്തിരി എന്നിവയുടെ വിലയും കുത്തനെ താഴ്ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക