കോവിഡ് ഭീതി ലോകത്തെ പിടിച്ചു മുറുകുമ്പോൾ പുതിയ പഠനവുമായി ദി ലാൻഡ്സെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി. രക്തത്തിൽ അടങ്ങിയിരിക്കുന്ന സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുതൽ ഉള്ളവർക്കാണ് കോവിഡ് ബാധിച്ചു മരണമുണ്ടാകാൻ സാധ്യതയെന്നാണ് പഠനം.
രോഗ പ്രതിരോധശേഷി, ഹൃദയ സംബന്ധമായ പ്രവർത്തനം എന്നിവയ്ക്ക് വേണ്ടിയാണ് കോർട്ടിസോൾ ഉല്പാദിപ്പിക്കുന്നത്. അളവ് അമിതമാകുന്ന പോലെ തന്നെ അളവ് കുറയുന്നതും മരണത്തിന് സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. കോവിഡ് ബാധയുള്ള രോഗിയുടെ അമിതമായ കോർട്ടിസോൾ ഉത്പാദനം അണുബാധ ഉണ്ടാകാനും സാധ്യത ഉണ്ട്.
കോവിഡ് രോഗികളിൽ പരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കോവിഡ് 19 ന് ഉള്ളവരിൽ ഇ ഹോർമോണിന്റെ അളവ് കൂടുതലാണെന്നും ഇതിൽ 535 പേരിൽ പരിശോധിച്ചപ്പോൾ 403 പേർക്കും കോവിഡ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക