ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,412 പേര്. പുതിയതായി 1.54 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 89.05 ലക്ഷം ആളുകളാണ് രോഗബാധിതരായത്. ഇതില്‍ 4.66 ലക്ഷം പേര് ഇതുവരെ മരണമടഞ്ഞു. രോഗമുക്തി നേടിയത് 47.32 ലക്ഷം പേരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് 37.06 ലക്ഷം ആളുകളാണ്. ഇതില്‍ 54,480 പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഏറ്റവുമധികം മരണം നടന്നത് ബ്രസീല്‍, അമേരിക്ക, മെക്സിക്കോ, ഇന്ത്യ എന്നി രാജ്യങ്ങളിലാണ്. ബ്രസീലില്‍ 968 പേരും മെക്സിക്കോയില്‍ 647 പേരും അമേരിക്കയില്‍ 572 പേരും ഇന്ത്യയില്‍ 307 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്.
ALSO READ:‘നുണകളും കള്ളങ്ങളും കൂട്ടിച്ചേർത്തവർ തന്ത്രങ്ങൾ മെനയുകയാണ്’; ഫെഫ്കയ്ക്കെതിരേ ഷമ്മി തിലകൻ
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിലും മെക്സിക്കോയിലും ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ ഉയരുന്നതും ആശങ്ക പടര്‍ത്തുന്നുണ്ട്. ബ്രസീലില്‍ ഇന്നലെ 31,571 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതര്‍ 10.70 ലക്ഷമായി.
മരണമടഞ്ഞവരുടെ എണ്ണം 50,058 ആയി ഉയര്‍ന്നു. 1.70 ലക്ഷം പേര്‍ക്ക് രോഗംബാധിച്ച മെക്സിക്കോയില്‍ ആകെ മരണം 20,394 ആയി. ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇന്നലെ മാത്രം 32,627 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 23.29 ലക്ഷം പേരിലാണ് ഇതുവരെ കൊവിഡ് കണ്ടെത്തിയത്. ഇതില്‍ 1.21 ലക്ഷം ആളുകള്‍ മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക