നെടുങ്കണ്ടം: വീട്ടില്‍ മറ്റാരുമില്ലാത്ത തക്കം നോക്കി അതിക്രമിച്ചുകയറുകയും, ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന് വീട്ടമ്മയുടെ പരാതിയില്‍ 47കാരന് അറസ്റ്റില്‍. സംഭവത്തില്‍ ആനക്കല്ല് സര്‍പ്പക്കുഴിയില്‍ സാബു (47)-നെയാണ് നെടുങ്കണ്ടം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയം സാബു വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയരുകയും കടന്നു പിടിക്കുകയും ബലം പ്രയോഗിച്ചു പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് വീട്ടമ്മ നല്കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് ആനക്കല്ലില്‍ നിന്നു നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ. ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക