ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 5,431 പേര്. പുതിയതായി 1.59 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 93.41 ലക്ഷമായി ഉയര്‍ന്നു. 4.78 ലക്ഷം പേരാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 50.34 ലക്ഷം പേര് രോഗമുക്തി നേടി. 38.28 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 57,909 പേരുടെ നില ഗുരുതരമാണെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലില്‍ നിന്നാണ്. 1,364 പേരാണ് ഇവിടെ മരിച്ചത്. കൂടാതെ പുതിയതായി 40,131 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 11.51 ലക്ഷമായി. 52,771 പേരാണ് ഇതുവരെ മരിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുളള അമേരിക്കയില്‍ ഇന്നലെ മാത്രം 874 പേര്‍മരിച്ചു. 35,383 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതര്‍ 24.23 ലക്ഷമായി. 1.23 ലക്ഷം പേര്‍ക്ക് കൊവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായി. രോഗമുക്തി നേടിയവരെക്കാള്‍ രോഗികളാണ് നിലവില്‍ അമേരിക്കയിലുളളത്.
മെക്സിക്കോയില്‍ 759, ഇന്ത്യയില്‍ 468, യുകെയില്‍ 280, പെറുവില്‍ 181, റഷ്യയില്‍ 153, ഇറാനില്‍ 121, പാകിസ്ഥാനില്‍ 105, സൗത്ത് ആഫ്രിക്കയില്‍ 111 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മറ്റ് രാജ്യങ്ങളിലുണ്ടായ മരണങ്ങള്. സ്പെയിനില്‍ ഇന്നലെ ഒരാള്‍ മാത്രമാണ് മരിച്ചത്. ചൈനയില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം പുതിയതായി 22 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ ചൈനയില്‍ 359 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
റഷ്യയില്‍ 5.99 ലക്ഷം, ഇന്ത്യയില്‍ 4.56 ലക്ഷം, യുകെയില്‍ 3.06 ലക്ഷം, സ്പെയിനില്‍ 2.93 ലക്ഷം, പെറുവില്‍ 2.60 ലക്ഷം, ചിലിയില്‍ 2.50 ലക്ഷം, ഇറ്റലിയില്‍ 2.38 ലക്ഷം, ഇറാനില്‍ 2.09 ലക്ഷം, ജര്‍മ്മനിയില്‍ 1.92 ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ബ്രസീല്‍, പെറു, ചിലി, കൊളംബിയ, ഇക്വഡോര്‍, അര്‍ജന്റീന എന്നി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെയും മരണത്തിന്റെയും എണ്ണം ദിനംപ്രതി ഉയരുകയാണ്. 14 ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലായി 18.68 ലക്ഷം പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 74,329 പേര് ഇതുവരെ മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 1,747 പേരാണ് ലാറ്റിനമേരിക്കയില്‍ മാത്രം മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക