മിനിസ്ക്രീൻ പ്രേക്ഷകർക്ക് മാത്രമല്ല , ബിഗ്സ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ് നടി വീണ നായർ. ചിരിയുണർത്തുന്ന ഒട്ടേറെ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ താരം സമ്മാനിച്ചിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസണിൽ പങ്കെടുത്തതോടെ പ്രേക്ഷകർക്കിടയിൽ വീണ നായർ എന്ന പേര് പതിഞ്ഞു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം വീണാ നായര്‍ സോഷ്യല്‍ മീഡിയയില്‍,എത്താറുണ്ട്. ഇപ്പോഴിതാ വീണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പാണു ഏറ്റെടുത്തിരിക്കുന്നത്.
ഇത്തവണ പുതിയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് വന്നത്. “മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിലല്ല. നമ്മള് ചെയുന്ന പ്രവൃത്തിയില്‍ നമ്മള് സംതൃപ്തരാണോ അതിലാണ് കാര്യം…അറിഞ്ഞോ അറിയാതെയോ അത് ആര്‍ക്കും ദോഷം ആവരുതെന്നു മാത്രം… ഇപ്പം ഇങ്ങനെ പറയാന്‍ കാരണം ഒന്നുമില്ല. പറയാന്‍ തോന്നി പറഞ്ഞു. – വീണ നായർ കുറിക്കുന്നു.
കഴിഞ്ഞ ദിവസം കുട്ടിക്കാല ചിത്രം പങ്കുവെച്ചും വീണ എത്തിയിരുന്നു. ‘കുഞ്ഞുവീണ? ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങള്‍, നമ്മുടെ ബാല്യം. തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ആ ദിവസങ്ങള്‍. അച്ഛനും, അമ്മക്കും ചേട്ടനുമൊപ്പം വാശിപിടിച്ചു കളിച്ചു ചിരിച്ചുല്ലസിച്ചു നടന്നിരുന്ന ആ ദിനങ്ങള്‍ എന്നായിരുന്നു താരം കുറിച്ചത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക